തൃശൂര്‍: ബാങ്കുകള്‍ അനുവദിക്കുന്ന സൗജന്യ സേവനത്തിന് നികുതി ചുമത്തി കേന്ദ്ര സര്‍ക്കാര്‍. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ അഞ്ച് ബാങ്കുകള്‍ക്ക് ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ് ടാക്‌സസ് ഇന്റലിജന്‍സ് (ഡി.ജി.ജി.എസ്.ടി.ഐ) നോട്ടീസയച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരത്തിലൊരു നീക്കത്തിനെതിരായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ രംഗത്തു വന്നിട്ടുണ്ട്. നികുതി അടക്കേണ്ട സാഹചര്യം വന്നാല്‍ വൈകാതെ മിനിമം ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്കുള്ള എല്ലാ സൗജന്യ സേവനങ്ങളും ബാങ്കുകള്‍ അവസാനിപ്പിക്കുവാന്‍ സാധ്യതയേറെയാണ്.