ഹൈദരബാദ്: നാല് രാജ്യസഭാ എംപിമാര്‍ക്ക് പിന്നാലെ ടിഡിപി നേതാവ് അംബിക കൃഷ്ണയും ബിജെപിയില്‍ ചേര്‍ന്നു. എല്ലൂരു എംഎല്‍എയായ അംബിക കൃഷ്ണ സിനിമ നിര്‍മ്മാതാവുമാണ്.
ആന്ധ്രയില്‍ ബിജെപിക്ക് എംഎല്‍എമാരോ എംപിമാരോ ഇല്ല.ടിഡിപി എംഎല്‍എമാരെല്ലാം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. 175 അംഗ സഭയില്‍ ടിഡിപിക്കുള്ളത് 23 എംഎല്‍എമാരാണ്. ഇതില്‍ 14 പേര്‍ വൈകാതെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
ടിഡിപിയുടെ വോട്ടുബാങ്കായ കാപു സമുദായത്തെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കങ്ങള്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കാപു സമുദായക്കാരനായ മുന്‍മന്ത്രി കന്ന ലക്ഷ്മി നാരായണനെ ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്.
ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തമായ വോട്ടുബാങ്കായിരുന്നു റെഡ്ഡി സമുദായം. ഇവര്‍ പൂര്‍ണമായും വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് മാറി.