ഹിറ്റ്‌ലറുടെ വേഷത്തില്‍ തെലുങ്ക്‌ദേശം പാര്‍ട്ടി എം പി നരമല്ലി ശിവപ്രസാദ്

ന്യൂഡല്‍ഹി : അഡോള്‍ഫ് ഹിറ്റ്‌ലറുടെ വേഷത്തില്‍ തെലുങ്ക്‌ദേശം പാര്‍ട്ടി എം പി നരമല്ലി ശിവപ്രസാദ്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് എം പിയുടെ പുതിയ വേഷപകര്‍ച്ച.

sivaprasad
പ്രത്യേക പദവി ആവശ്യപ്പെട്ട് നിരവധി തവണ വേഷപ്രച്ഛന്നനായി വന്ന വ്യക്തിയാണ് ശിവപ്രസാദ്. കവിയായും, ഭഗവാനായെല്ലാം ഇദ്ദേഹം വേഷം ധരിച്ച് പാര്‍ലമെന്റില്‍ വന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസം വിശ്വാമിത്ര മഹര്‍ഷിയുടെ വേഷത്തിലാണ് ടി ഡി പി എം പി എത്തിയത്.

TDP-MP

കഴിഞ്ഞ മാസം അവസാനം സത്യസായിയുടെ വേഷത്തിലാണ് ശിവപ്രസാദ് പാര്‍ലമെന്റില്‍ എത്തിയത്.

Top