തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീകയുടെ മൃതദേഹത്തിനരികെ ചായവിതരണം നടത്തുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
നാല് മണിക്ക് മരിച്ചയാളുടെ മൃതദേഹം പത്ത് മണിവരെ തറയില്‍ കിടക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന രോഗികള്‍ പറഞ്ഞു.
ബാലരാമപുരം സ്വദേശിയായ 80 കാരിയുടെ മൃതദേഹത്തോടാണ് ആശുപത്രി ജീവനക്കാര്‍ അനാദരവ് കാട്ടിയിരിക്കുന്നത്. വാര്‍ഡില്‍ 60ല്‍ കൂടുതല്‍ രോഗികളുണ്ട്. രോഗികള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. കോവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹം തറയില്‍ കിടക്കുന്നതും തൊട്ടടുത്ത് നിന്ന് ജീവനക്കാരി ചായ വിതരണം ചെയ്യുന്നതും വീഡിയോയില്‍ കാണാം.