ന്യൂഡല്‍ഹി: പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ചായയും ലഘുഭക്ഷണവും ഇനി മണ്‍പാത്രങ്ങളില്‍ നല്‍കുമെന്ന് റെയില്‍വേ.
ആദ്യഘട്ടത്തില്‍ 400 പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഖാദി-വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍ ചുട്ട കളിമണ്ണില്‍ തീര്‍ത്ത പാത്രങ്ങളിലായിരിക്കും ഇനി മുതല്‍ ചായയും മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളും നല്‍കുക. വ്യത്യസ്ത സോണുകളിലെ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.