മഹാരാഷ്ട്രയുടെ സ്വന്തം യെവലെ ടീ ഹൗസ് ; പ്രതിമാസ വരുമാനം ലക്ഷങ്ങൾ

Tea seller

പൂനെ : മഹാരാഷ്ട്രയിലെ പൂനെ നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ടീ സ്റ്റാളുകളിലൊന്നാണ് യെവലെ ടീ ഹൗസ്. ഈ ടീ സ്റ്റാൾ ബിസിനസിലുടെ പ്രതിമാസം ഉടമസ്ഥകർക്ക് ലഭിക്കുന്നത് 12 ലക്ഷം രൂപയാണ്.

നഗരത്തിലെ പ്രശസ്തമായ സ്റ്റാളുകളിലൊന്നായി യെവലെ ടീ ഹൗസ് മാറുകയാണ് ഇപ്പോൾ. ഈ സ്ഥാപനം അധികം വൈകാതെ തന്നെ അന്താരാഷ്ട്ര ബ്രാൻഡായി മാറുമെന്നാണ് യെവലെ ടീയുടെ സഹ സ്ഥാപകനായ നവനത്ത് യൂവെൽ പറയുന്നത്.

പാക്കോറ ബിസിനസ്സിൽ നിന്ന് വ്യത്യസ്തമായി ചായ വിൽപന വ്യവസായവും ഇന്ത്യക്കാർക്ക് തൊഴിൽ നൽകുന്നുവെന്നും ഈ ബിസിനസ്സ് അതിവേഗം വളരുന്നതിൽ സന്തോഷവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ യെവലെ ടീ ഹൗസിന് നഗരത്തിൽ മൂന്ന് സെന്ററുകൾ ഉണ്ട്. എല്ലാ കേന്ദ്രത്തിനും അതിൽ 12 ജീവനക്കാർ ഉണ്ട്. നഗരത്തിൽ എത്തിയിരിക്കുന്ന അന്യ സംസ്ഥാന ജോലിക്കാരുൾപ്പെടെ എല്ലാവരും യെവലെ ടീ ഹൗസിനെ കുറിച്ച് മികച്ച അഭിപ്രായമാണ് പറയുന്നത്.

Top