എറണാകുളം സി.ഇ.ടി കോളേജിൽ ആത്മഹത്യാ ഭീഷണിയുമായി അധ്യാപികയും ഭര്‍ത്താവും

കൊച്ചി : എറണാകുളം ഐരാപുരം സി.ഇ.ടി കോളേജില്‍ മുന്‍ അധ്യാപികയും ഭര്‍ത്താവും പ്രിന്‍സിപ്പലിന്റെ റൂമിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി. അധ്യാപികയായ കീര്‍ത്തി നേരത്തെ ഡെപ്പോസിറ്റായി നല്‍കിയ 13 ലക്ഷം രൂപ തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം.

ഒന്നര വര്‍ഷം മുന്‍പ് അധ്യാപിക കോളജില്‍ നിന്ന് രാജിവെച്ചിരുന്നു. കോളജില്‍ ചേരുമ്പോള്‍ ഡെപ്പോസിറ്റായി നല്‍കിയ തുക പല തവണ ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

വിഷക്കുപ്പിയുമായെത്തി അധ്യാപികയും ഭര്‍ത്താവും പ്രിന്‍സിപ്പലിന്റെ റൂമില്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

Top