തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കാമറയില്‍ പെണ്‍കുട്ടികളുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ അറസ്റ്റില്‍.
കവടിയാര്‍ ആര്‍പി ലൈനില്‍ താമസിക്കുന്ന അരുണ്‍കുമാര്‍ (45) നെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
മൊബൈല്‍ ഫോണ്‍ മേശയ്ക്കടിയില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.
പ്രതിയുടെ വനിത സുഹൃത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഇത്തരത്തില്‍ കുട്ടികളുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പകര്‍ത്തുന്ന വിവരം പുറത്തറിഞ്ഞത്.
വനിതാ സുഹൃത്തുമായി ഇയാള്‍ പിണങ്ങിപ്പിരിഞ്ഞതോടെ ഇവരുടെ ചിത്രങ്ങളും പരസ്യപ്പെടുത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി മ്യൂസിയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.