ചെമ്മനാട്: കാസര്‍ഗോഡ് ചെമ്മനാട് ഹയര്‍സെക്കന്റി സ്‌കൂളില്‍ പരീക്ഷയ്ക്കിടെ കോപ്പിയടി തടയാന്‍ ശ്രമിച്ച അധ്യാപകന്റെ ചെവി വിദ്യാര്‍ത്ഥി അടിച്ച് തകര്‍ത്തു.
ഹയര്‍സെക്കണ്ടറി രണ്ടാംവര്‍ഷ മോഡല്‍ പരീക്ഷക്കിടെയാണ് സംഭവം. മുഹമ്മദ് മിര്‍സ എന്ന വിദ്യാര്‍ത്ഥിയാണ് അധ്യാപകന്‍ ബോബി ജോസിന് നേരെ ക്രൂര മര്‍ദനം നടത്തിയത്. അധ്യാപകന്റെ പരാതിയില്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസുകളുമായിമായി മുന്നോട്ട് പോകാനാണ് അധ്യാപകന്റേയും സ്‌കൂള്‍ മാനേജ്മന്റിന്റേയും തീരുമാനം.
കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് മിര്‍സയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.