ലുധിയാന: സ്‌കൂളില്‍ വഴക്കുണ്ടാക്കിയെന്നാരോപിച്ച് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയെ രണ്ട് അധ്യാപകര്‍ മര്‍ദിച്ചതായി പരാതി.
ലുധിയാനയിലെ ജമല്‍പുര്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു സംഭവം. മര്‍ദനത്തിന്റെ വിവരം പുറത്തുപറഞ്ഞാല്‍ വീണ്ടും അടിക്കുമെന്ന് ഒരു അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ പറയുന്നു.
ജമല്‍പുര്‍ അഹാട്ട മുഹമ്മദ് തയര്‍ സ്വദേശി ജസ്വിന്ദിര്‍ സിംഗിന്റെ മകന്‍ മന്‍സുഖിനാണ് (10) മര്‍ദനമേറ്റത്. അധ്യാപികയും അധ്യാപകനും ചേര്‍ന്നാണ് മന്‍സുഖിനെ മര്‍ദിച്ചതെന്ന് ജസ്വിന്ദിര്‍ സിംഗ് പറഞ്ഞു.
മറ്റൊരു കുട്ടിയുമായി സ്‌കൂളില്‍ വഴക്കുണ്ടാക്കിയെന്ന കാരണത്തിനാണ് മന്‍സുഖിനെ അധ്യാപകര്‍ അടിച്ചത്. കുട്ടിയുടെ പുറത്ത് അടിയുടെ പാടുകളുണ്ടായിരുന്നു. സംഭവത്തില്‍ ജമല്‍പുര്‍ പോലീസ് കേസെടുത്തു.