ഓണ്‍ലൈന്‍ ക്ലാസിനിടെ അസ്ലീല വീഡിയോ പ്രചരിപ്പിച്ച അധ്യാപകനെതിരെ കേസ്

കൊല്ലം: വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്‌സാപ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോ ഷെയര്‍ ചെയ്ത അധ്യാപകനെതിരെ കേസെടുത്തു. ഓയൂര്‍ ചുങ്കത്തറയിലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപകനെതിരെയാണു നടപടി. വിഡിയോ കണ്ട രക്ഷാകര്‍ത്താക്കളും കുട്ടികളും പരാതിയുമായി രംഗത്തു വന്നതോടെയാണു വിവരം പുറത്തായത്. ഇതെ തുടര്‍ന്ന് അധ്യാപകനെ സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു.

ഇതോടെ കെഎസ്‌യു പ്രവര്‍ത്തകര്‍ നടപടി ആവശ്യപ്പെട്ടു പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. ബിജെപി പ്രവര്‍ത്തകര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ ഉപരോധിച്ചു. തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഹെഡ്മാസ്റ്ററും മാനേജ്‌മെന്റും തീരുമാനിക്കുകയായിരുന്നു.

ഹെഡ്മാസ്റ്ററുടെ പരാതിയെ തുടര്‍ന്നു പൂയപ്പള്ളി പൊലീസ് കേസെടുത്തു. അധ്യാപകന്‍ ഒളിവില്‍ പോയി. അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരമാണു കേസെടുത്തത്. അഞ്ചാം ക്ലാസിലെ കുട്ടികളുടെ വാട്‌സാപ് ഗ്രൂപ്പിലാണ് അധ്യാപകന്‍ വിഡിയോ ഷെയര്‍ ചെയ്തത്.

Top