മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് അധ്യാപിക; പിന്നാലെ സ്‌ക്കൂളില്‍ നിന്ന് പുറത്താക്കി

ബെംഗളൂരു : മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് ക്ലാസെടുത്ത അധ്യാപികയ്‌ക്കെതിരെ നടപടി. അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. കര്‍ണാടകയിലെ മംഗളൂരുവിലെ കോണ്‍വെന്റ് സ്‌കൂളായ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആര്‍ പ്രൈമറിയിലാണ് സംഭവം. മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് അധ്യാപിക പറഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും ബിജെപി എംഎല്‍എ വേദ്യാസ് കാമത്ത് അടക്കമുള്ളവര്‍ ആരോപിച്ചു.

2002ലെ ഗോധ്ര കലാപവും ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസും പരാമര്‍ശിച്ചപ്പോഴാണ് അധ്യാപിക പ്രധാനമന്ത്രി മോദിക്കെതിരെ ആരോപണമുന്നയിച്ചതെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇത് കുട്ടികളുടെ മനസ്സില്‍ വെറുപ്പിന്റെ വികാരങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കിയെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. അധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി. പിന്നാലെയാണ് പുറത്താക്കല്‍ നടപടി. പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് സംഭവം അന്വേഷിക്കുന്നത്.

Top