കാസര്‍കോട്: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 20 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. കാസര്‍കോട് ചുള്ളിക്കര ജി.എല്‍.പി സ്‌ക്കൂള്‍ അധ്യാപകന്‍ പി രാജന്‍ നായരാണ് ശിക്ഷക്ക് വിധേയനായിരിക്കുന്നത്. കാസര്‍കോട് പോക്‌സോ കോടതി ജഡ്ജി പി ശശികുമാര്‍ ആണ് ശിക്ഷ വിധിച്ചത്.
2018 ഒക്ടോബര്‍ 11 നാണ് സംഭവം നടന്നത്. സ്‌ക്കൂള്‍ ഐ.ടി സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ വച്ച് കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ വകുപ്പ് പരിഷ്‌കരിച്ച ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വിധിയാണ് ഇത്.