ശബരിമല വിധിക്കെതിരെ പ്രതിഷേധം നടത്തി; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിധിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട വള്ളിക്കോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അധ്യാപിക പി കെ ഗായത്രി ദേവിക്കാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടേതാണ് ഉത്തരവ്.

വള്ളിക്കോട് ക്ഷേത്രത്തില്‍ നിന്ന് കഴിഞ്ഞ ജനുവരി മൂന്നിന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ ഗായത്രീദേവി പങ്കെടുക്കുകയും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിച്ചുവെന്നും കാണിച്ച് വള്ളിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി എടുത്തത്.

Top