തിരുവനന്തപുരം : ഓട്ടിസം ബാധിച്ച ആണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. സ്‌കൂളിലെ ഗണിതാധ്യാപകന്‍ ഓട്ടിസബാധിതനായ പത്തു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതി പിന്‍വലിക്കാന്‍ ഭീഷണിയുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടമായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഓട്ടിസം സെന്ററിലെ തെറാപ്പിസ്റ്റുകള്‍ നടത്തിയ പരിശോധനയിലും പീഡനം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ശ്രീകാര്യം പൊലീസ് അധ്യാപകനായ സന്തോഷിനെതിരെ കേസ് എടുത്തു.