തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി അദ്ധ്യപക സ്ഥലംമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ട്രൈബ്യൂണലിന്റെ അഭിപ്രായം ആരാഞ്ഞതിനു ശേഷം കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്.
സ്ഥലം മാറ്റം സംബന്ധിച്ച് അധ്യാപക സംഘടനകള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉത്തരവിറങ്ങുമ്പോള്‍ ഒഴിവുള്ള തസ്തികകളില്‍ അദ്ധ്യാപകര്‍ ഉടന്‍ പ്രവേശിക്കണമെന്നും അല്ലാത്തവര്‍ വാര്‍ഷിക പരീക്ഷയ്ക്ക് ശേഷം പ്രവേശിച്ചാല്‍ മതി എന്നുമായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്നാല്‍, ഇത് സംബന്ധിച്ച് അദ്ധ്യാപക സംഘടനകള്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ട്രൈബ്യൂണലിന്റെ അഭിപ്രായം ആരായാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.