കണ്ണൂര്‍: ഇനി കണ്ണൂരിലെ കൊവിഡ് പ്രതിരോധ ജോലികളില്‍ പങ്കാളികളാകാന്‍ അധ്യാപകരും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി കണ്ണൂര്‍ ജില്ലാ ഭരണകൂടമാണ് അധ്യാപകരെ നിയമിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തിലും, റെയില്‍വെ സ്റ്റേഷനിലുമായി 200 അധ്യാപകരെ നിയോഗിച്ച ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കി. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തലും ക്വാറന്റീന്‍ മാനേജ്‌മെന്റുമാണ് ഇവരുടെ ചുമതല.
പഞ്ചായത്ത് തലത്തിലുള്ള കൊവിഡ് പ്രതിരോധ ജോലികളും കൂടുതല്‍ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് കളക്ടര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരെ നിയോഗിക്കാമെന്ന കേന്ദ്ര ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.