വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന മുറക്ക് അധ്യാപക നിയമനം നടത്തും; മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപക നിയമന ഉത്തരവുകള്‍ ലഭിച്ചവര്‍ക്ക് സ്‌കൂളുകള്‍ തുറക്കാനുള്ള സാഹചര്യമാകാത്തതിനാലാണ് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്തതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. നിയമനം ലഭിച്ചവര്‍ക്ക് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്ന മുറക്ക് സേവനത്തില്‍ പ്രവേശിക്കാമെന്ന് നിര്‍ദേശം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ മേഖലയില്‍, ഹയര്‍ സെക്കന്‍ഡറിയില്‍ ഉള്‍പ്പെടെ 2513 പേര്‍ക്ക് അധ്യാപക തസ്തികകളില്‍ നിയമന ഉത്തരവുകള്‍ നല്‍കിയിട്ടുണ്ട്. 788 പേര്‍ക്ക് അധ്യാപക തസ്തികകളിലേക്ക് പി.എസ്.സി നിയമന ശിപാര്‍ശ നല്‍കി. ഇക്കാലയളവില്‍ എയ്ഡഡ് മേഖലയില്‍ നടത്തിയ ഏകദേശം 4800 നിയമനങ്ങള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടിട്ടുണ്ട്. പ്രധാനാധ്യാപകന്‍, അനധ്യാപകര്‍ ഒഴികെയുള്ള നിയമനങ്ങള്‍ സ്‌കൂള്‍ തുറക്കുന്ന മുറക്ക് മാത്രമേ നടത്താന്‍ സാധിക്കൂ എന്നും അദ്ദേഹം അറിയിച്ചു.

Top