അറുപതു വർഷത്തിലേറെയായി ഫോട്ടോസ്റ്റാറ്റ് മെഷീൻ മുതൽ പ്രിന്ററുകൾ വരെ കണ്ടെത്തി ഡോക്യുമെന്റ് പ്രിന്റിങ് ഹാർഡ്‍വെയർ രംഗത്ത് നിർണായകമായ കണ്ടുപിടുത്തങ്ങൾ നടത്തിയ അമേരിക്കൻ കമ്പനി സെറോക്സ് പ്രവർത്തനം വഴിമാറുന്നു.
ജാപ്പനീസ് കമ്പനിയായ ഫ്യുജിഫിലിമിലുമായി സഹകരിച്ചാണ് ഇനി കമ്പനിയുടെ പ്രവർത്തനം.സെറോക്സിലെ ഓഹരികളിലേറെയും ഫ്യുജിഫിലിം സ്വന്തമാക്കിയതോടെയാണ് കമ്പനിയുടെ ചരിത്രം വഴിമാറുന്നത്.
ലയനം നടത്തി ഫ്യുജി സെറോക്സ് എന്നറിയപ്പെടുന്ന കമ്പനിയുടെ ഭാവി ഇനി ഫ്യുജിഫിലിം മേധാവികളായിരിക്കും തീരുമാനിക്കുന്നത്. പ്രിന്റർ വ്യവസായത്തിൽ നിന്നു പിന്മാറി മെഡിക്കൽ ഇമേജിങ് ഉൾപ്പെടെയുള്ള പുതിയ മേഖലകളിലായിരിക്കും സെറോക്സിന്റെ സാങ്കേതികവിദ്യ ഫ്യുജിഫിലിം ഉപയോഗിക്കുക എന്നാണ് റിപ്പോർട്ടുകൾ.