ഡല്‍ഹി: ഏകദിന ലോകകപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ആരാധകരില്‍ ആവേശമുണര്‍ത്തി അഡിഡാസ്. സ്വന്തം മണ്ണില്‍ മൂന്നാം ലോകകിരീടം ലക്ഷ്യമിടുന്ന ഇന്ത്യന്‍ ടീമിന് ആവേശം നല്‍കാന്‍ ‘ത്രീ കാ ഡ്രീം’ എന്ന തീം സോങ്ങും അഡിഡാസ് അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ജഴ്‌സിയുമായി പോസ്റ്ററില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അഡിഡാസ് ആണ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത്.
1983 ignited the spark.
2011 brought in glory.
2023 marks the beginning of #3KaDream. pic.twitter.com/1eA0mRiosV— adidas (@adidas) September 20, 2023
ജഴ്‌സിയില്‍ ബിസിസിഐ ലോ?ഗോയ്ക്ക് മുകളില്‍ രണ്ട് നക്ഷത്രങ്ങള്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ നേടിയ ലോകകപ്പുകളെ സൂചിപ്പിക്കാനാണ് രണ്ട് നക്ഷത്രങ്ങള്‍. എന്നാല്‍ ഇന്ത്യ മൂന്ന് ലോകകപ്പ് നേടിയെന്നും രണ്ട് നക്ഷത്രങ്ങള്‍ പോരെന്നും ആരാധക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏകദിന ലോകകപ്പില്‍ ഇന്ത്യ രണ്ട് ലോകകപ്പ് മാത്രമാണ് നേടിയിട്ടൊള്ളു എന്നാണ് ഇതിനോട് അഡിഡാസിന്റെ വിശദീകരണം. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പില്‍ ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയെ നേരിട്ട് ഇന്ത്യ ലോകകപ്പ് യാത്രയ്ക്ക് തുടക്കമാകും.
ഇന്ത്യന്‍ ടീമിന്റെ ഔദ്യോ?ഗിക സ്‌പോണ്‍സറായ ഡ്രീം ഇലവന്‍ ജഴ്‌സിയില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് അഡിഡാസ് ജഴ്‌സി പുറത്തിരിക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട ജേഴ്‌സിയിലുള്ള ഡ്രീം ഇലവന്‍ എന്ന പേര് ലോകകപ്പ് ജേഴ്‌സിയില്‍ ഉണ്ടാകില്ല. തോളിലെ മൂന്ന് വെള്ള വരകളില്‍ ത്രിവര്‍ണ പതാകയെ സൂചിപ്പിക്കുവാന്‍ മൂന്ന് നിറങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.