ദില്ലി : എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ മത്സരത്തിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കംബോഡിയയെ നേരിടും.
കംബോഡിയന്‍ തലസ്ഥാനമായ നോംപെന്നിലാണ് മത്സരം നടക്കുന്നത്. വൈകീട്ട് 4.30നാണ് മത്സരം.
2016 സെപ്റ്റംബറില്‍ പ്യൂര്‍ട്ടോറിക്കോയ്‌ക്കെതിരായ മത്സരത്തിന് ശേഷം ആദ്യ സൗഹൃദ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. ഏഷ്യാ കപ്പ് യോഗ്യത റൗണ്ടിന് മുമ്പുള്ള അവസാന സന്നാഹ മത്സരമായതിനാല്‍ ഇരു ടീമുകളും ഇന്നത്തെ മത്സരം ഗൗരവമായാണ് കാണുന്നത്.
ലോക റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ 41 സ്ഥാനം പിന്നിലുള്ള കംബോഡിയ 173 ആം സ്ഥാനത്താണ്. ഇതുവരെ നാലുതവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 3 തവണയും ഇന്ത്യയായിരുന്നു ജയിച്ചത്.
ഏഷ്യാ കപ്പിന്റെ യോഗ്യതാ റൗണ്ടില്‍ മ്യാന്‍മര്‍, കിര്‍ഗിസ്ഥാന്‍, മക്കാവു എന്നീ ടീമുകളാണ് ഇന്ത്യയുടെ എതിരാളികള്‍. മാര്‍ച്ച് 28ന് മ്യാന്‍മറിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം