പോര്‍ട്ട് എലിസബത്ത്: പന്തില്‍ കൃത്രിമത്വം കാണിച്ചത് വിവാദമായതിനു പിന്നാലെ ഡേവിഡ് വാര്‍ണറിനും സ്റ്റീവ് സ്മിത്തിനുമെതിരെ മുതിര്‍ന്ന താരങ്ങള്‍ രംഗത്ത്. പന്ത് ചുരണ്ടാനുള്ള തീരുമാനം വാര്‍ണറിന്റേതു മാത്രമായിരുന്നുവെന്നും തങ്ങളെ വിവാദത്തിലേക്ക് സ്മിത്ത് വലിച്ചിഴച്ചതാണെന്നും ആരോപിച്ചാണ് താരങ്ങള്‍ രംഗത്തെത്തിയത്.
പേസ് ബൗളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡുമാണ് സ്റ്റീവിനും വാര്‍ണര്‍ക്കുമെതിരെ പ്രതികരിച്ചത്. വാര്‍ണറിനൊപ്പം ഇനി കളിക്കില്ലെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചു. ഇതിനിടെ ഓസീസ് ടീമിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് വാര്‍ണര്‍ പിന്‍മാറുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന അവസാന ടെസ്റ്റിനു മുമ്പ് പരിശീലകന്‍ ഡേവിഡ് ലേമാന്‍ രാജിവച്ചേക്കുമെന്നും സൂചനകളുണ്ട്. 2013-ല്‍ മിക്കി ആര്‍തറിനു പിന്‍ഗാമിയായാണ് ലേമാന്‍ ഓസീസ് പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.
അവസാന ടെസ്റ്റിലേക്ക് മാറ്റ് റെന്‍ഷോയെ ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തി. സ്റ്റീവ് സ്മിത്തിനു പകരക്കാരനായാണ് റെന്‍ഷോയെ ഉള്‍പ്പെടെത്തിയത്. കഴിഞ്ഞ ആഷസ് ടെസ്റ്റില്‍ മോശം പ്രകടനത്തെ തുടര്‍ന്നാണ് റെന്‍ഷോയ്ക്കു ടീമിലെ സ്ഥാനം നഷ്ടമായത്. റെന്‍ഷോയ്ക്കു പകരക്കാരനായത് ചുരണ്ട വിവാദത്തിനു വഴിവച്ച കാ മറൂണ്‍ ബാന്‍ക്രോഫ്റ്റും.