ചെന്നെ : സകല റിക്കാര്‍ഡുകളും തകര്‍ത്തെറിഞ്ഞ് ദളപതി വിജയ് അഭിനയിച്ച ‘മെര്‍സല്‍’ സിനിമയുടെ ടീസര്‍ വന്‍ തരംഗമായി.
വ്യാഴാഴ്ച വൈകീട്ട് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത ‘മെര്‍സല്‍’ ടീസര്‍ പത്തു മിനുട്ടിനുള്ളില്‍ ഒരു ലക്ഷം ലൈക്ക് വാങ്ങി പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്.
രണ്ട് ലക്ഷം ലൈക്ക് കിട്ടാന്‍ ഇരുപത്തിരണ്ടു മിനുട്ടു മാത്രമേ വേണ്ടി വന്നൊള്ളൂ. മുപ്പത്തിയെട്ട് മിനുട്ടില്‍ മൂന്ന് ലക്ഷം ലൈക്കും ഒരു മണിക്കൂറില്‍ നാല് ലക്ഷം ലൈക്കും നേടി യൂടൂബിനെ പോലും മെര്‍സലാക്കി.
ഒന്നേമുക്കാല്‍ മണിക്കൂറില്‍ അഞ്ച് ലക്ഷം ലൈക്കാണ് ഈ ടീസറിന് ലഭിച്ചത്.
റിലീസ് ചെയ്ത് നാല് മണിക്കൂറിനുള്ളില്‍ മുപ്പത് ലക്ഷം പേരാണ് ഈ തമിഴ് സിനിമയുടെ ടീസര്‍ കണ്ടത്.
ഈ പോക്ക് പോയാല്‍ അടുത്ത ദിവസങ്ങളില്‍ ‘മെര്‍സല്‍’ എവിടെ എത്തി നില്‍ക്കുമെന്നതാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയെ മാത്രമല്ല, ബോളിവുഡിനെയും ഈ തകര്‍പ്പന്‍ തരംഗം ഞെട്ടിച്ചിരിക്കുകയാണ്.
നടി നയന്‍താര സൂപ്പര്‍ ടീസറെന്ന് ട്വീറ്റ് ചെയ്തപ്പോള്‍ നടന്‍ ശിവ കാര്‍ത്തികേയന്‍ മെരട്ടല്‍ ടീസര്‍ എന്നാണ് അഭിപ്രായപ്പെട്ടത്.
സിനിമയിലെ വില്ലന്‍ കൂടിയായ സംവിധായകന്‍ സൂര്യ ഇപ്പോഴേ ദീപാവലിയെങ്കില്‍ സിനിമ റിലീസാകുന്ന ദീപാവലിക്ക് എന്തായിരിക്കും സ്ഥിതിയെന്നാണ് ചോദിച്ചത്.
22 മണിക്കൂറിനുള്ളില്‍ 10 മില്യണിലധികം പേരാണ് ടീസര്‍ കണ്ടത്. വെള്ളിയാഴ്ച 5 മണിവരെ 722k ലൈക്കും മെര്‍സല്‍ പിന്നിട്ട് കഴിഞ്ഞു.