ടെക് ഭീമന്മാരായ ആപ്പിളും ഒപ്ര വിന്‍ഫ്രിയും കരാറില്‍ ഒപ്പുവെച്ചു

oprah

ലോസ് ആഞ്ജലസ്: ടെക് ഭീമന്മാരായ ആപ്പിളും പ്രശസ്ത ടിവി അവതാരികയും ലോകത്തിലെ ശക്തയായ വനിതകളില്‍ ഒരാളുമായ ഒപ്ര വിന്‍ഫ്രി ഉള്ളടക്ക കൈമാറ്റത്തിനായുള്ള കരാറില്‍ ഒപ്പുവെച്ചു. ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയ ഭീമന്മാരോട് പോരടിച്ചാണ് 64കാരിയായ വിന്‍ഫ്രിയുടെ പരിപാടികളും മറ്റും ലൈവായി സ്ട്രീം ചെയ്യാനുള്ള കരാര്‍ ആപ്പിള്‍ സ്വന്തമാക്കിയത്.

കരാറിലേര്‍പ്പെട്ടാലും വിന്‍ഫ്രിക്ക് താന്‍ 2011ല്‍ ഡിസ്‌കവറിയുമായി ചേര്‍ന്ന് തുടക്കമിട്ട ഒ.ഡബ്ല്യു.എന്‍ ചാനലിന്റെ സി.ഇ.ഒ ആയി തുടരാന്‍ സാധിക്കും. കഴിഞ്ഞ ഡിസംബറിലായിരുന്നു വിന്‍ഫ്രി ചാനലുമായുള്ള കരാര്‍ 2025 വരെ നീട്ടിയത്. ഒ.ഡബ്ല്യു.എന്‍ ചാനലുമായി കരാര്‍ നിലനില്‍ക്കുന്നതിനാല്‍ പരിമിതമായ സാഹചര്യത്തില്‍ അവര്‍ക്ക് കാമറയുടെ മുന്നിലെത്താമെന്ന് ആപ്പിള്‍ പറഞ്ഞു.

Top