ഫേസ്ബുക്ക് ടിവി അവതരിപ്പിക്കാനൊരുങ്ങുന്നു. ഫേസ്ബുക്കിന്റേതായ പരിപാടികളുമായി ടിവി ഓഗസ്റ്റ് മധ്യത്തോടെ ആരംഭിക്കും എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജൂണില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഓഗസ്റ്റിലേക്ക് മാറ്റിവെക്കേണ്ടി വരുകയായിരുന്നു.
ബസ്ഫീഡ്, എടിടിഎന്‍ തുടങ്ങിയ ഓണ്‍ലൈന്‍ പാര്‍ട്‌ണേഴ്‌സുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് ഒറിജിനല്‍ സീരിസുകള്‍ സൃഷ്ടിക്കുന്നത്.
എന്നാല്‍ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് സൈറ്റുകളില്‍ മുന്‍നിരക്കാരായ നെറ്റ്ഫ്‌ലിക്‌സ്, എച്ച്ബിഒ എന്നിവരുമായി ഒരു തുറന്ന മത്സരത്തിന് ഫേസ്ബുക്ക് അഗ്രഹിക്കുന്നില്ലെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.
തങ്ങളുടെ സീരിസിന്റെ ആദ്യ എപ്പിസോഡ് ഉടന്‍ എത്തിക്കാന്‍ ഫേസ്ബുക്ക് പങ്കാളികളോട് ഫേസ്ബുക്ക് ആവശ്യപ്പെട്ടു.
വീഡിയോ സ്ട്രീം സൈറ്റുകളുടെ രീതിയിലുള്ള പരമ്പരകള്‍ അല്ല തങ്ങള്‍ ഒരുക്കുന്നത് എന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം പോലുള്ള സൈറ്റുകളെയും പങ്കാളികളാക്കാനാണ് ശ്രമം എന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു.