ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന് ടെക്കി അറസ്റ്റില്‍

Aadhar card

ബംഗളൂരു: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ ബംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഒല ടാക്‌സി സര്‍വ്വീസില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ് എഞ്ചിനീയറായി ജോലി ചെയ്യുന്ന അഭിനവ് ശ്രീവാസ്തവയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ യുഐഡിഎഐയുടെ സെര്‍വ്വറില്‍ അനധികൃതമായി കടക്കുകയും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതായും പൊലീസ് സ്ഥിരീകരിച്ചു.

ഇത്തരത്തില്‍ 40000ത്തോളം പേരുടെ വിവരങ്ങളാണ് അഭിനവ് ചോര്‍ത്തിയതെന്നും എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ ഒന്നും ചോര്‍ന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിനു പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Top