ഉത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ല, ആന ഉടമകള്‍ രാഷ്ട്രീയം കളിക്കുന്നു: കെ. രാജു

k-raju

കൊച്ചി: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കിലുള്ള പ്രതിഷേധം രേഖപ്പെടുത്തി തൃശൂര്‍ പൂരം ഉള്‍പ്പെടെ ഒരു പരിപാടിക്കും ആനകളെ വിട്ടു നല്‍കില്ലെന്ന കേരള എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ വനംവകുപ്പ് മന്ത്രി കെ. രാജു.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ കാര്യത്തില്‍ ആന ഉടമകള്‍ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്. ഉത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്നും മന്ത്രി വ്യക്തമാക്കി.

തീരുമാനത്തില്‍ നിന്ന് ആന ഉടമകള്‍ പിന്‍മാറണമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാറും ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍ പൂരം പ്രതിസന്ധിയിലാകില്ലെന്നും പൂരവും വിലക്കും തമ്മില്‍ ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, പ്രശ്‌നം പരിഹരിക്കുന്നതിനായി ആന ഉടമകളുമായി വ്യാഴാഴ്ച ദേവസ്വം മന്ത്രി ചര്‍ച്ച നടത്തും.

ഇതിനിടെ ആരോഗ്യമുള്ള എല്ലാ ആനകളെയും പൂരത്തിന് വിട്ടു നല്‍കുമെന്നാണ് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചിച്ചിരിക്കുന്നത്.

Top