ടെക്‌നോ ഫാന്റം എക്സ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. ടെക്‌നോ ഫാന്റം എക്സ് രണ്ട് കളര്‍ ഓപ്ഷനുകളിലും ഒരൊറ്റ റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനിലും ലഭ്യമാണ്. ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ SoC പ്രോസസറാണ് ഈ ഹാന്‍ഡ്സെറ്റിന് കരുത്തേകുന്നത്. കൂടാതെ ഫാസ്റ്റ് ചാര്‍ജിംഗിനെ സപ്പോര്‍ട്ടും ചെയ്യുന്നു.
ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയാണ് ടെക്‌നോ ഫാന്റം എക്‌സ് പ്രവര്‍ത്തിക്കുന്നത്. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,340 പിക്സല്‍) സൂപ്പര്‍ അമോലെഡ് കര്‍വ്ഡ് ഡിസ്പ്ലേ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലാണ് വരുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി 95 SoC പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്.
ടെക്‌നോ ഫാന്റം എക്സിന് ഒരു ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് വരുന്നത്. അതില്‍ 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ് / 1.85 ലെന്‍സ്, 8 മെഗാപിക്‌സല്‍ സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 120 ഡിഗ്രി ഫീല്‍ഡ് വ്യൂ (എഫ്ഒവി), 13 മെഗാപിക്‌സല്‍ പോര്‍ട്രെയിറ്റ് ലെന്‍സുമുണ്ട്. ഫുള്‍ പിക്സല്‍ ഡ്യുവല്‍ കോര്‍ ലേസര്‍ ഫോക്കസും ഇതിലുണ്ട്. സൂപ്പര്‍ നൈറ്റ് വ്യൂ 3.0, ഒപ്റ്റിക്കല്‍, ഡിജിറ്റല്‍ എന്നിവയുടെ സംയോജനമുള്ള 20x സൂം ക്യാമറ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. മുന്‍വശത്ത്, 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറിനൊപ്പം 8 മെഗാപിക്‌സല്‍ സെന്‍സറും അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ഉണ്ട്. സ്പീക്കര്‍ ഗ്രില്ലിന് അടുത്തായി ഒരു സെല്‍ഫി ഫ്‌ലാഷ്‌ലൈറ്റും ഉണ്ട്.
ടെക്‌നോ ഫാന്റം എക്സിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ വൈ-ഫൈ, എല്‍ടിഇ, ജിപിഎസ്, എഫ്എം റേഡിയോ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു. ഓണ്‍ബോര്‍ഡിലെ സെന്‍സറുകളില്‍ ഗ്രാവിറ്റി സെന്‍സര്‍, ഗൈറോസ്‌കോപ്പ്, ആക്സിലറോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഇതിലുണ്ട്. 33W ഫാസ്റ്റ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന 4,700 എംഎഎച്ച് ബാറ്ററിയാണ് ടെക്‌നോ ഫാന്റം എക്സിന്റെ സപ്പോര്‍ട്ട് .