തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ടമായ ടെക്‌നോസിറ്റി വന്നതോടെ ഐടി കമ്പനികള്‍ക്ക് ക്യാംപസുകള്‍ തുടങ്ങാനുള്ള താല്‍പര്യം വര്‍ധിച്ചിരിക്കുകയാണ്.
രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ടെക്‌നോസിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇതോടെ മുടങ്ങി കിടന്ന പദ്ധതികള്‍ വീണ്ടും നടപ്പിലാകുമെന്ന പ്രതീക്ഷയാണ് ഉള്ളത്.പദ്ധതികള്‍ നടപ്പിലായാല്‍ കേരളത്തിലെ ഐടി രംഗത്ത് വന്‍ നേട്ടമാണ് ഉണ്ടാവുക.
10 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണു ടെക്‌നോസിറ്റി.
കഴക്കൂട്ടത്തുനിന്നു നാലുകിലോമീറ്റര്‍ അകലെ ദേശീയപാതയോട് ചേര്‍ന്നാണ്‌ടെക്‌നോസിറ്റിയുടെ ക്യാംപസ് നിര്‍മ്മിക്കുന്നത്.
കുബേര കണ്‍സ്ട്രക്ഷന്‍സിനാണ് ടെക്‌നോസിറ്റിയുടെ നിര്‍മാണം.വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും അടുത്തുള്ളത് പദ്ധതി കൂടുതല്‍ എളുപ്പമാക്കുന്നു.
2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം 2 വര്‍ഷം കൊണ്ടു പൂര്‍ത്തിയാകുമെന്നാണ് വിവരം.
105 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്കായി 100 കോടി കിഫ്ബി വഴിയും ബാക്കി തുക ടെക്‌നോപാര്‍ക്കുമാണ് ചെലവഴിക്കുക.
10 വര്‍ഷം കൊണ്ട് 400 ഏക്കറിലെ ടെക്‌നോസിറ്റി വികസനം പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ടെക്‌നോസിറ്റിയിലെ 100 ഏക്കറില്‍ രാജ്യത്തെ ആദ്യ നോളജ് സിറ്റിയുടേയും നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
അരലക്ഷത്തിലേറെ ആളുകളാണ് ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നത്.അതോടൊപ്പം ടെക്‌നോസിറ്റിയും യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഹബ് തിരുവനന്തപുരം ആകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ഐടി രംഗത്തെ പുതിയ കോഗ്‌നിറ്റിവ് അനലറ്റിക്‌സ്, ഫിന്‍ടെക്, സ്‌പേസ് ആപ്ലിക്കേഷന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഇ–മൊബിലിറ്റി എന്നുവയ്ക്കു പ്രധാന്യം നല്‍കിയാണു ടെക്‌നോസിറ്റിയുടെ നിര്‍മ്മാണം.
കേരളത്തില്‍നിന്നുള്ള പ്രമുഖ ഐടി കമ്പനിയായ സണ്‍ടെക് ക്യാംപസിന്റെ നിര്‍മാണം രണ്ടു മാസം മുന്‍പ് തുടങ്ങിയിരുന്നു. 150 കോടിയാണു നിര്‍മാണച്ചെലവ്.
ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസ് പുതിയ ക്യാംപസ് തുടങ്ങാന്‍ 97 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കേസ്) പുതിയ ക്യാംപസും ടെക്‌നോസിറ്റിയില്‍ നിര്‍മിക്കുന്നുണ്ട്.