ബെംഗളൂരു: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അതിനെതിരെയുള്ള വ്യാജ പ്രചരണങ്ങള്‍ തടയാനുള്ള ശ്രമത്തിലാണ് സാമൂഹ്യമാധ്യമങ്ങള്‍. ഇന്ത്യയില്‍ കൊവിഡ്19 ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തിയിരുന്നു.
ഫെയ്‌സ് ബുക്കും യൂട്യൂബും ഷെയര്‍ചാറ്റും അല്‍ഗോരിതത്തില്‍ മാറ്റംവരുത്തുകയും കൊറോണയ്‌ക്കെതിരെയുള്ള തെറ്റായ സന്ദേശങ്ങള്‍ നീക്കം ചെയ്തതായും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വാട്സ് ആപ്പിലൂടെയാണ് ഏറിയ പ്രചാരണങ്ങളും നടക്കുന്നത്. വ്യാജ വീഡിയോകളാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നവയില്‍ കൂടുതലും.
കൊവിഡ്19നെ തടനായുള്ള പ്രതിവിധികള്‍, മരുന്നുകള്‍, ഗൂഢാലോചന സിദ്ധാന്തങ്ങള്‍, വ്യാജ സര്‍ക്കുലറുകള്‍, ചൈനയെ കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ എന്നിവയാണ് വ്യാജ സന്ദേശങ്ങളില്‍ പ്രധാനമായുള്ളത്. വ്യാജ പ്രചാരണങ്ങള്‍ തടയാനായി സര്‍ക്കാരുകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍, പൊതുസമൂഹം എന്നിവരുടെ സഹകരണം വാട്സ് ആപ്പ് തേടിയിട്ടുണ്ട്. കൊവിഡ്19 പടരുന്ന സാഹചര്യം മുതലെടുത്ത് വ്യാജ മരുന്നുകളുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരെ ഫെയ്‌സ് ബുക്ക് ബ്ലോക്ക് ചെയ്യുന്നതായി സക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കൊവിഡ്19നെ കുറിച്ച് ആധികാരികമല്ലാത്ത സന്ദേശങ്ങളും വീഡിയോകളും നിയന്ത്രിക്കാന്‍ പരിശ്രമിക്കുകയാണ് യൂട്യൂബും. വ്യാജ സന്ദേശങ്ങള്‍ തടയാന്‍ 13 ഭാഷകളില്‍ സംവിധാനമൊരുക്കിയിട്ടുണ്ട് ഷെയര്‍ചാറ്റ്.