കൊറോണ; മുന്‍കരുതലെടുക്കാന്‍ ടെലികോം കമ്പനികളുടെ കോളര്‍ ട്യൂണ്‍

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും സ്വകാര്യ കമ്പനികളുമെല്ലാം മുന്‍കരുതലുമായി രംഗത്തെത്തിയിരുന്നു. മുന്നറിയിപ്പിന്റെ ഭാഗമായി ടെലികോം കമ്പനികളെല്ലാം കോളര്‍ ട്യൂണ്‍ കൊറോണ വൈറസ് മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്.

ടെലികോം ഓപ്പറേറ്റര്‍മാരായ ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ തുടങ്ങിവരെല്ലാം സര്‍ക്കാരിന്റെ കൊറോണ മുന്നറിയിപ്പ് കോളര്‍ ട്യൂണ്‍ പ്രവര്‍ത്തനക്ഷമമാക്കി. കൊറോണ വൈറസ് സന്ദേശം അവബോധം സൃഷ്ടിക്കുകയും, കൊറോണ വൈറസില്‍ നിന്ന് സുരക്ഷിതമായി തുടരാന്‍ ആളുകള്‍ക്ക് ചെയ്യാവുന്ന ചില സുരക്ഷാ നടപടികളെക്കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നു.

കൂടാതെ, കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കാനും നിര്‍ദേശം നല്‍കുന്നു. എന്നാല്‍, ഒരു കോള്‍ വിളിക്കുമ്പോഴെല്ലാം ഇത് ചിലര്‍ക്കെങ്കിലും ശല്യപ്പെടുത്തുന്നതായി തോന്നിയിരിക്കാം. പ്രത്യേകിച്ചും ഒരു അടിയന്തര കോള്‍ വിളിക്കുമ്പോള്‍ കൊറോണ കോളര്‍ ട്യൂണ്‍ കേള്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നു.

Top