എംഐ10 , എംഐ 10 പ്രോ ഫോണുകള്‍ മാര്‍ച്ച് 27 ന് വിപണിയിലേക്ക്

ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷാവോമി പുതിയ എംഐ 10 പരമ്പര ഫോണുകള്‍ ആഗോളവിപണിയിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. മാര്‍ച്ച് 27 ന് എംഐ10 , എംഐ 10 പ്രോ ഫോണുകളാണ് വില്‍പ്പനയ്‌ക്കെത്തിക്കുന്നത്.

കഴിഞ്ഞ മാസമാണ് എംഐ10 ഫോണുകള്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. എംഐ 9 പരമ്പര ഫോണുകളേക്കാള്‍ വിലക്കൂടുതലാണ് എംഐ 10 പരമ്പരയ്ക്ക്. വലിയ ക്യാമറകളാണ് എംഐ 10 ഫോണുകളുടെ മുഖ്യ സവിശേഷത. 108 എംപി സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറയാണ് ഫോണുകള്‍ക്ക്.

രണ്ട് ഫോണുകള്‍ക്കും 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റോടുകൂടിയ 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍ ആണ് ഫോണുകളില്‍. എംഐ 10 ല്‍ 4780 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഇതില്‍ 30 വാട്ട് വയര്‍ലെസ്/ വയേര്‍ഡ് ചാര്‍ജിങ് സാധ്യമാണ്. 4500 എംഎഎച്ച് ബാറ്ററിയാണ് എംഐ 10 പ്രോയില്‍.

Top