മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ വിവോയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 28 ന് ബെയ്ജിങ്ങില്‍ വിവോ അപെക്‌സ് 2020 ഫോണ്‍ അവതരിപ്പിക്കും. കമ്പനി വെയ്ബോ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
കമ്പനി പുറത്തുവിട്ട ടീസര്‍ പോസ്റ്ററില്‍ പിന്നില്‍ വൃത്താകൃതിയിലുള്ള ക്യാമറ റിംഗ്, പിന്‍ പാനലിന്റെ ചുവടെയുള്ള അപെക്‌സ് ലോഗോ, വശങ്ങളില്‍ വളഞ്ഞ സ്‌ക്രീന്‍ അരികുകള്‍ എന്നിവ കാണിക്കുന്നു. ഫോണില്‍ 5ജി ടെക്‌നോളജി ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോപ്അപ് സെല്‍ഫി ക്യാമറ, 12 ജിബി റാം എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
ക്വാല്‍കം X50 5ജി മോഡമാണ് ഇതിനായി ഉപയോഗിക്കുക. സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റിന്റെ റാം 12 ജിബിയും സ്റ്റോറേജ് 256 ജിബിയുമാണ് പ്രതീക്ഷിക്കുന്നത്. പിന്നില്‍ ഇരട്ട ക്യാമറയായിരിക്കും. ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സ്‌കാനറും വിവോ ആപെക്‌സില്‍ പ്രതീക്ഷിക്കാം.