ചൈനീസ് പ്രീമിയം ഫോണ്‍ നിര്‍മാതാക്കളായ നുബിയ തങ്ങളുടെ റെഡ് മാജിക് സീരിസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ റെഡ് മാജിക് 5 ജി പുറത്തിറക്കി. ഉയര്‍ന്ന റിഫ്രഷ് റേറ്റ് സ്‌ക്രീനും സ്നാപ്ഡ്രാഗണ്‍ 865 soc യും 16 ജിബി വരെ റാമും ഉള്‍പ്പെടെ നിരവധി പ്രധാന സവിശേഷതകളുമായാണ് റെഡ് മാജിക് 5 ജി എത്തിയത്.
സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ മാത്രമേ ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളു. 144ഹേര്‍ട്സ് ഡിസ്പ്ലേ പായ്ക്ക് ചെയ്യുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ഹാക്കര്‍ ബ്ലാക്ക്, മാര്‍സ് റെഡ്, സൈബര്‍ നിയോണ്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത്.
എന്‍ട്രി വേരിയന്റ് ഏകദേശം 40,000 രൂപയില്‍ റീട്ടെയില്‍ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു, ടോപ്പ് എന്‍ഡ് വേരിയന്റിന് ഏകദേശം 55,000 രൂപ വരും. റെഡ് മാജിക് 5 ജിയില്‍ 6.65 ഇഞ്ച് അമോലെഡ് എഫ്എച്ച്ഡി + ഡിസ്പ്ലേ ഉണ്ട്. 8 ജിബി, 12 ജിബി, അല്ലെങ്കില്‍ 16 ജിബി എന്നിങ്ങനെ മൂന്ന് എല്‍പിഡിഡിആര്‍ 5 ഡ്യുവല്‍ ചാനല്‍ റാമുമായി ചിപ്സെറ്റ് ജോടിയാക്കിരിക്കുന്നു. ഫോണിലെ സ്റ്റോറേജ് നൂബിയ റെഡ് മാജിക് 5 ജിക്ക് 256 ജിബി വരെയാണ്.
ക്യാമറകള്‍ക്കായി, 8 മെഗാപിക്സലിന്റെ സൂപ്പര്‍ വൈഡ് ആംഗിള്‍ സെന്‍സറിനടുത്ത് പ്രാഥമിക 64 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 686 സെന്‍സറും ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം പൂര്‍ത്തിയാക്കുന്നതിന് 2 മെഗാപിക്സല്‍ മാക്രോ ലെന്‍സും ഫോണിന് ലഭിക്കുന്നു. 55വാട്സ് എയര്‍കൂള്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു.