ഒരുപാട് ടാബുകള്‍ കുത്തിനിറയ്ക്കാതെ ലളിതമാക്കി; മെസഞ്ചര്‍ ആപ്പിന് പുതിയ രൂപകല്‍പ്പന

മെസഞ്ചര്‍ ആപ്പിന് പുതിയ രൂപകല്‍പ്പനയുമായി എത്തിയിരിക്കുകയാണ് ഫെയ്‌സ് ബുക്ക്. ഡിസ്‌കവര്‍ ടാബ് ഒഴിവാക്കിയുള്ള പുതിയ മെസഞ്ചര്‍ ആപ്പ് അടുത്തയാഴ്ച മുതല്‍ എത്തിത്തുടങ്ങും. ഒരുപാട് ടാബുകള്‍ കുത്തി നിറയ്ക്കാതെ ലളിതമാണ് പുതിയ മെസഞ്ചര്‍.

2018 ല്‍ തന്നെ മെസഞ്ചര്‍ ആപ്പില്‍ വലിയ മാറ്റമുണ്ടാവുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഒരു മെസേജിങ് ആപ്പ് എന്ന നിലയില്‍ തന്നെ മെസഞ്ചറിനെ അവതരിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. ഇതിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് യാതൊരു വിധത്തിലും ഉപകരിക്കാത്ത ഫീച്ചറുകള്‍ ഒഴിവാക്കി. സന്ദേശങ്ങള്‍ അയക്കുന്നതിനായുള്ള സേവനം എന്ന നിലയില്‍ മെസഞ്ചര്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

പുതിയ രൂപകല്‍പനയില്‍ ‘പീപ്പിള്‍’ എന്ന ടാബിന് ഫെയ്സ്ബുക്ക് പ്രാധാന്യം നല്‍കുന്നു. മെസഞ്ചര്‍ ആപ്പിന്റെ വലതുഭാഗത്തായി ബിസിനസ് അക്കൗണ്ടുകളും ഗെയിമുകളും എളുപ്പം കണ്ടെത്തുന്നതിനായി നല്‍കിയ ഡിസ്‌കവര്‍ ടാബ് ഒഴിവാക്കി. ഓണ്‍ലൈനിലുള്ള സുഹൃത്തുക്കളെ കാണാന്‍ പ്രത്യേകം കോണ്‍ടാക്റ്റ് ലിസ്റ്റും നല്‍കി.

Top