2019ലെ യുപിഐ ഡിജിറ്റല്‍ ഇടപാട്; ഗൂഗിള്‍ പേ മുന്നിലെന്ന് റിപ്പോര്‍ട്ട്

2019ല്‍ യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ആപ്ലിക്കേഷനുകളിലൂടെ നടന്ന ഡിജിറ്റല്‍ ഇടപാടുകളില്‍ ഗൂഗിള്‍ പേ മുന്നിലെന്ന് റിപ്പോര്‍ട്ട്. ഫിന്‍ടെക് സ്ഥാപനം റേസര്‍പേയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്കുകള്‍.

ഇന്ത്യയില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഫിന്‍ടെക് മേഖലയെ കുറിച്ച് ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിലെ എല്ലാ കണ്ടെത്തലുകളും റേസര്‍പേ പ്ലാറ്റ്ഫോമില്‍ 2018 ജനുവരി മുതല്‍ 2019 ഡിസംബര്‍ വരെ നടന്ന ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

കഴിഞ്ഞ വര്‍ഷം 59 ശതമാനവും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍പേ 26 ശതമാനവും പേടിഎം 7 ശതമാനവും ഭീം 6 ശതമാനവും സംഭാവന നല്‍കി. ഡിജിറ്റല്‍ ഇടപാടുകളില്‍ 2018 ല്‍ ഗൂഗിള്‍ പേക്ക് 48 ശതമാനവും ഭീമിന് 27 ശതമാനവും ഫോണ്‍പേക്ക് 15 ശതമാനവും പേടിഎമ്മിന് 4 ശതമാനവും വിഹിതമാണ് ഉണ്ടായിരുന്നത്.

2019 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന വാലറ്റ് ആമസോണ്‍ പേയാണ്. രണ്ടാം സ്ഥാനത്ത് ഓല മണിയുമാണുള്ളത്. 2018ല്‍ നിന്ന് യുപിഐ 38 ശതമാനത്തിലേക്ക് ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Top