അമേരിക്കയെ പിന്നിലാക്കി ഇന്ത്യന്‍ ഫോണ്‍ വിപണി; വിവോ സാംസങിനെ മറികടന്നു

പുതിയ മാര്‍ക്കറ്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം വിവോ കുതിക്കുന്നു. ഇന്ത്യന്‍ ഫോണ്‍ വിപണിയില്‍ വിവോ സാംസങിനെ മറികടന്ന് 21 ശതമാനം വിപണി വിഹിതം പിടിച്ചെടുത്ത് രണ്ടാം സ്ഥാനമാണ് നേടിയിരിക്കുന്നത്. 19 ശതമാനം വിപണി വിഹിതവുമായി സാംസങ് ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ 27 ശതമാനത്തിലധികം വിപണി വിഹിതവുമായി ഷവോമിയാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഇന്ത്യാ സ്മാര്‍ട്ട്ഫോണ്‍ വിപണി ആദ്യമായി യുഎസ്എയെ മറികടന്ന് ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയായി മാറി. വിവോ 2019 ല്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. യുഎസ് വിപണിയെ മറികടന്ന് ഇന്ത്യ ഇപ്പോള്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 ല്‍ 7 ശതമാനം വളര്‍ച്ചയോടെ 158 ദശലക്ഷം കയറ്റുമതിയിലെത്തി. നഷ്ടപ്പെട്ട സ്ഥാനത്തേക്ക് തിരിച്ചുകയറാന്‍ എ 51 ഫോണുകള്‍ മാത്രമല്ല ഉയര്‍ന്ന നിലവാരമുള്ള ഗാലക്സി എസ് 20 ഫോണുകളും സാംസങ് ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Top