സമാനമെങ്കിലും ചില മാറ്റങ്ങള്‍; ട്രിപ്പിള്‍ റിയര്‍ ക്യാമറയുമായി മോട്ടോറോളയുടെ രണ്ടുഫോണുകള്‍

മോട്ടോറോള പുതിയ രണ്ട് സ്മാര്‍ട്ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. മോട്ടോ ജി പവര്‍, മോട്ടോ ജി സ്റ്റൈലസ് എന്നി ഫോണുകളാണ് വിപണിയിലെത്തിയിരിക്കുന്നത്.

5000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി പവറിന്റെ മുഖ്യ സവിശേഷത. രണ്ട് ഫോണുകള്‍ക്കും ഹോള്‍ പഞ്ച് ഡിസ്പ്ലേയാണ്. വലിപ്പത്തിലും റസലൂഷനിലും രണ്ട് ഫോണുകളും ഒരുപോലെ തന്നെയാണ്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസറാണ് രണ്ട് ഫോണുകളിലുമുള്ളത്. ആന്‍ഡ്രോയിഡ് 10 ഓഎസ് സ്റ്റോക്ക് ഇന്റര്‍ഫെയ്സും ഡോള്‍ബിയുടെ ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളും ഫോണുകളില്‍ നല്‍കിയിരിക്കുന്നു.

നാല് ജിബി റാം ശേഷിയില്‍ 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 512 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാം. മോട്ടോ ജി പവറില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ ആണ് നല്‍കിയിരിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയില്‍ 10 വാട്ട് റാപ്പിഡ് ചാര്‍ജിങ് സൗകര്യവുമുണ്ട്.

സമാനമാണെങ്കിലും ചില മാറ്റങ്ങള്‍ ഇരുഫോണുകളും തമ്മിലുണ്ട്. മോട്ടോ ജി സ്റ്റൈലസില്‍ നാല് ജിബി റാമില്‍ 128 ജി സ്റ്റോറേജ് ലഭ്യമാണ്. ഇതിലും ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നു. 4000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി സ്റ്റൈലസിനുള്ളത്. 249.99 ഡോളറിന് (17,878 രൂപ) മോട്ടോ ജി പവറും, 299.99 ഡോളറിന് (21,454 രൂപ) മോട്ടോ ജി സ്റ്റൈലസും ലഭ്യമാകും.

Top