ഇരട്ട സ്‌ക്രീന്‍; 8k വീഡിയോകള്‍ ചിത്രീകരിക്കാന്‍ കഴിയുന്ന എല്‍.ജിയുടെ 60 തിന്‍ക്യു 5ജി എത്തി

വി സീരീസിലെ ആറാം ഫോണായ വി 60 തിന്‍ക്യു 5ജി, എല്‍.ജി അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വി 50 തിന്‍ക്യു 5ജിയുടെ പിന്‍ഗാമിയാണിത്.

8k വീഡിയോകള്‍ ചിത്രീകരിക്കാന്‍ വി 60 തിന്‍ക്യു 5ജിക്കാകും. സ്നാപ്ഡ്രാഗണ്‍ 865 ചിപ് സെറ്റും ക്വാല്‍ക്കം x55 മോഡവുമാണ് ഉപയോഗിച്ചിരിക്കുന്നത്. നീല, വെള്ള നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

8 ജിബി റാമും 256 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണിന്റെ ഇന്റേണല്‍ മെമ്മറി 2 ടിബി വരെ ഉയര്‍ത്താനുമാകും. ഇരട്ട സ്‌ക്രീനുകളാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഫോള്‍ഡബിള്‍ ഫോണുകളെ പോലെ ഈ ഫോണും ഉപയോഗിക്കാനാകും. 8ഗ വീഡിയോ റെക്കോര്‍ഡിങ് പിന്തുണയോടെ 64 എംപി പ്രൈമറി സെന്‍സറും 13 എംപി വൈഡ് ആംഗിള്‍ ലെന്‍സും ഉള്‍പ്പെടെ രണ്ട് പിന്‍ ക്യാമറകളും ഫോണിലുണ്ട്.

5000 mAh ബാറ്ററി വാഗ്ദാനം ചെയ്യുന്നു. ഫോണില്‍ യു.എസ്.ബി. സി 3.1 പോട്ടാണ് ഉപയോഗിച്ചിരിക്കുന്നത്.

Top