ആഗോള തലത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട പത്ത് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സ്ഥാനം പിടിച്ച് ഷെയര്‍ ഇറ്റ്. അടുത്തിടെ പുറത്തിറങ്ങിയ സ്റ്റേറ്റ് ഓഫ് മൊബൈല്‍ 2020 റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടും 1.8 ബില്ല്യണ്‍ ഉപയോക്താക്കളുമായാണ് ഷെയര്‍ ഇറ്റ് മുന്നേറുന്നത്.
ആഗോളതലത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആറാമത്തെ ആപ്ലിക്കേഷനായ ഷെയര്‍ഇറ്റ് ഇതേ വിഭാഗത്തിലെ കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗിനേക്കാള്‍ ഒരു സ്ഥാനം മുകളിലെത്തിയിരിക്കുകയാണ്.
റിപ്പോര്‍ട്ടില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വ്യവസായത്തിന്റെ വളര്‍ച്ചാ സാധ്യതയും 2019 ലെ അസാധാരണ പ്രകടനവും വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ 204 ബില്ല്യണ്‍ ഡൗണ്‍ലോഡുകള്‍ എന്ന റെക്കോഡാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഓള്‍ട്ട് ബാലാജി, ഹംഗാമ, ഹോട്ട്സ്റ്റാര്‍ തുടങ്ങിയ വിവിധ പ്ലാറ്റ്ഫോമുകളുമായുള്ള പങ്കാളിത്തവുമാണ് ഷെയര്‍ 400 മില്ല്യണിലധികം ഡൗണ്‍ലോഡുകളുള്ള ഷെയര്‍ ഇറ്റ് കാഴ്ചവെക്കുന്നത്.
ഷെയര്‍ഇറ്റിനെ കൂടുതല്‍ സമഗ്രമായ ആപ്ലിക്കേഷനായി വികസിപ്പിക്കുന്ന ശ്രമങ്ങളോടുള്ള ഉപഭോക്താക്കളുടെ പ്രതികരണം തങ്ങളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണെന്ന് ഷെയര്‍ഇറ്റ് സിഇഒ ആന്‍ഡ് വിപി കരം മല്‍ഹോത്ര പ്രതികരിച്ചു. ഗെയിമിംഗ്, സിനിമകള്‍, ഹ്രസ്വ രൂപത്തിലുള്ള കണ്ടന്റ് എന്നിവയടക്കം എല്ലാത്തരം കണ്ടന്റുകള്‍ക്കുമുള്ള വണ്‍ സ്റ്റോപ്പ് ഷോപ്പായി പ്രവര്‍ത്തിക്കുന്ന ഒരു ആപ്പ് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.