പുതിയ സാങ്കേതിക വിദ്യയുമായി വണ്‍ പ്ലസ്; ക്യാമറ മറച്ചുവെക്കാന്‍ കണ്‍സപ്റ്റ് വണ്‍ ഫോണ്‍

പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തുന്ന കമ്പനികളില്‍ ഒന്നാണ് വണ്‍ പ്ലസ്. ഇപ്പോഴിതാ വണ്‍പ്ലസ് കണ്‍സപ്റ്റ് വണ്‍ എന്ന ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ക്യാമറയെ മറച്ചുവെക്കുകയും ക്യാമറ ആപ്പ് തുറക്കുമ്പോള്‍ മാത്രം പ്രത്യക്ഷമാക്കുകയും ചെയ്യുന്ന ഇലക്ട്രോ ക്രോമിക് ഗ്ലാസ് എന്ന സവിശേഷതയുമായാണ് പുതിയ ഫോണ്‍ പുറത്തിറങ്ങിയിരിക്കുന്നത്.

നിറം മാറാന്‍ സാധിക്കുന്ന ഇലക്ട്രോ ക്രോമിക് ഗ്ലാസുകളുടെ സാധ്യതയാണ് വണ്‍ പ്ലസ് കണ്‍സപ്റ്റ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ഗ്ലാസ് പ്രൊട്ടക്ടര്‍ ഫിലിമിന്റെ കനമാണ് ഈ ഗ്ലാസ് പാളിയ്ക്കുള്ളത്.

ഗ്ലാസിന്റെ നിറം മാറുന്ന വേഗത കുറയ്ക്കാന്‍ ഒരുപാട് പ്രയത്നിക്കേണ്ടി വന്നുവെന്ന് വണ്‍പ്ലസ് സിഇഒ പെറ്റ് ലാവു പറഞ്ഞു. ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ഒരു ഫില്‍റ്റര്‍ നല്‍കുന്നതിന് ടിന്റഡ് ഗ്ലാസ് ഉപയോഗിക്കാനും വണ്‍പ്ലസ് ശ്രമിച്ചുവരികയാണ്. ഇതുവഴി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഷാര്‍പ്പ് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.

Top