റെഡ്മി ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് സെഗ്മെന്റ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ നോട്ട് 9 സീരീസ് സ്മാര്‍ട്ട്ഫോണുകളായ നോട്ട് 9 പ്രോയും നോട്ട് 9 പ്രോ മാക്സും ആണ് അവതരിപ്പിച്ചത്.
റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ ഫോണുകള്‍ മിഡ് സെഗ്മെന്റ് ഓഫറുകളായി 12,999 രൂപ മുതല്‍ 18,999 രൂപ വരെ റേഞ്ചിലാണ് വില്‍പ്പനയ്ക്കെത്തുന്നത്. നോട്ട് 9 പ്രോയുടെ വില 12,999 രൂപയില്‍ ആരംഭിക്കുന്നു. മറ്റ് വേരിയന്റ് 15,999 രൂപയ്ക്ക് വില്‍ക്കുന്നു. റെഡ്മി നോട്ട് 9 സീരീസ് ഫോണുകള്‍ കഴിഞ്ഞ വര്‍ഷത്തെ റെഡ്മി നോട്ട് 8 ഫോണുകളുടെ പിന്‍ഗാമികളാണ്.
റെഡ്മി നോട്ട് 9 പ്രോ മാക്സ് മൂന്ന് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാകും. ഇതില്‍ ലോവര്‍ എന്‍ഡ് വേരിയന്റ് 14,999 രൂപയിലും അപ്പര്‍ എന്‍ഡ് 18,999 രൂപയ്ക്കും ലഭിക്കും. മിഡ് വേരിയന്റ് 16,999 രൂപയ്ക്കാണ് വില്‍പ്പനയ്ക്കെത്തുന്നത്. നോട്ട് 9 പ്രോ മാക്സ് അറോറ ബ്ലൂ, ഗ്ലേഷ്യല്‍ വൈറ്റ്, ഇന്റര്‍സ്റ്റെല്ലാര്‍ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളില്‍ സ്വന്തമാക്കാം. റെഡ്മി നോട്ട് 9 പ്രോ 4 ജിബി/64 ജിബി, 6 ജിബി/128 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും.
റെഡ്മി നോട്ട് 9 പ്രോ മാക്സിന് 64 മെഗാപിക്സല്‍പ്രൈമറി ക്യാമറ, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ലെന്‍സ്, 5 മെഗാപിക്സല്‍ മാക്രോ ലെന്‍സ്, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ലഭിക്കുന്നു. സെല്‍ഫികള്‍ക്കായി, റെഡ്മി പ്രോ മാക്സില്‍ 32 മെഗാപിക്സല്‍ ക്യാമറയുമുണ്ട്. റെഡ്മി നോട്ട് 9 പ്രോയ്ക്ക് 48 മെഗാപിക്സല്‍ ലെന്‍സ് അടിസ്ഥാനമാക്കിയുള്ള ക്വാഡ് ക്യാമറ ലഭിക്കും. 5020എംഎഎച്ച് വലിയ ബാറ്ററിയാണ് ഈ ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നത്. നോട്ട് 9 പ്രോ മാക്സിനുള്ള സ്റ്റാന്‍ഡേര്‍ഡ് 33വാട്സും, നോട്ട് 9 പ്രോയ്ക്ക് 18വാട്സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയും നല്‍കുന്നു.