സാംസങിന്റെ മിഡ് റേഞ്ച് ഫോണ്‍ ഗാലക്സി എ 50 എസിന് ഇന്ത്യയില്‍ വിലക്കുറവ് പ്രഖ്യാപിച്ചു. 4 ജിബി റാം വേരിയന്റിനായി 22,999 രൂപയിലാണ് ഫോണ്‍ അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ 17,499 രൂപയ്ക്ക് ലഭ്യമാണ്. അതേസമയം നേരത്തെ 24,999 രൂപയ്ക്ക് ലഭ്യമായിരുന്ന ഗാലക്സി എ50 എസിന്റെ 6 ജിബി വേരിയന്റ് ഇപ്പോള്‍ 19,999 രൂപയായി കുറഞ്ഞു.
6.4 ഇഞ്ച് ഫുള്‍ എച്ച്ഡി + ഇന്‍ഫിനിറ്റി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, ഓണ്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുമായാണ് എ50 എസ് അവതരിപ്പിച്ചിരുന്നത്. 4 ജിബി, 6 ജിബി വേരിയന്റുകളില്‍ 128 ജിബി സ്റ്റോറേജുണ്ട്. 15 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന ഫോണ്‍ 4,000 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു.
സാംസങ് ഗാലക്സി എ 50 എസില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. അതില്‍ 48 മെഗാപിക്സല്‍ പ്രധാന ക്യാമറ, എഫ്/2.0 ലെന്‍സ്, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സല്‍ ഡെപ്ത് ക്യാമറ എന്നിവ എഫ്/2.2 ലെന്‍സ് സഹിതമുണ്ട്. മുന്‍വശത്ത് 32 മെഗാപിക്സല്‍ ക്യാമറയുമുണ്ട്.
പ്രിസി ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് വയലറ്റ്, പ്രിസം ക്രഷ് വൈറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങിയത്.