10,000 കോടി രൂപയുടെ ആദ്യ ഗഡു ഫെബ്രുവരി ഇരുപതിനകം അടച്ചുതീര്‍ക്കുമെന്ന് എയര്‍ടെല്‍

ന്യൂഡല്‍ഹി; ഫെബ്രുവരി ഇരുപതിനകം കുടിശ്ശികയുടെ ആദ്യ ഗഡു അടച്ചുതീര്‍ക്കുമെന്ന് എയര്‍ടെല്‍. 10,000 കോടി രൂപയും ബാക്കി കുടിശ്ശികയും ഫെബ്രുവരി 20 നകം ടെലികോം വകുപ്പിന് അടച്ചുതീര്‍ക്കുമെന്ന് ഭാരതി എയര്‍ടെല്‍ വ്യക്തമാക്കി.

ടെലികോം കമ്പനികള്‍ കുടിശ്ശിക വരുത്തുന്നതിനെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനങ്ങളാണ് ടെലികോം വകുപ്പിന് സുപ്രിംകോടതിയില്‍ നേരിടേണ്ടിവന്നത്. ഇതിനു പിന്നാലെ ടെലികോം വകുപ്പ് എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും കുടിശ്ശിക തീര്‍ക്കാന്‍ അന്ത്യശാസനം നല്‍കുകയായിരുന്നു.

2020 ഫെബ്രുവരി 20 ന് കോടതിയുടെ അടുത്ത സിറ്റിങ്ങിന് മുന്‍പ് 10,000 കോടി രൂപയുടെ ആദ്യ ഗഡു അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് എയര്‍ടെല്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ലൈസന്‍സ് ഫീസും സ്പെക്ട്രം ഉപയോഗ ചാര്‍ജും ഉള്‍പ്പെടെ 35,586 കോടി രൂപയാണ് എയര്‍ടെല്‍ സര്‍ക്കാരിന് നല്‍കാനുള്ളത്.

Top