നേരത്തെയുള്ള വാര്‍ത്ത ശരിവെച്ചു; ഫോണില്‍ വാട്ട്‌സ് ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു

നേരത്തെയുള്ള റിപ്പോര്‍ട്ട് പ്രകാരം പലരുടെയും ഫോണില്‍ വാട്ട്‌സ് ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫോണുകളില്‍ വാട്ട്‌സ് ആപ്പ് സേവനം അവസാനിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് വാട്ട്‌സ് ആപ്പ് നിര്‍ത്തലാക്കിയത്.

ഈ ഫോണുകളില്‍ ഫെബ്രുവരി ഒന്നിന് വാട്ട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുമെന്ന് കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ്‌പോസ്റ്റില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ അറിയിപ്പ് പ്രകാരമാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

അതേസമയം, ഈ വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും വാട്‌സ് ആപ്പ് ലഭിക്കാന്‍ പുതിയ വേര്‍ഷനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് തടസമില്ലാതെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഐഒഎസ് 8 വേര്‍ഷനുകളിലുള്ള സേവനവും വാട്ട്‌സ്ആപ്പ് നിര്‍ത്തിയിട്ടുണ്ട്.

വാട്ട്സ് ആപ്പ് സേവനം പിന്‍വലിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ നോക്കിയ സിമ്പിയന്‍ എസ് 60, നോക്കിയ സീരീസ് 40 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍, ബ്ലാക്ക്ബെറി ഒഎസും ബ്ലാക്ക്ബെറി 10, ആന്‍ഡ്രോയിഡ് 2.1, 2.2, വിന്‍ഡോസ് ഫോണ്‍ 7, ഐഫോണ്‍ 3 ജിഎസ്, ഐഒഎസ് 6 എന്നിവയിലും വാട്ട്സ് ആപ്പ് പിന്‍വലിച്ചിരുന്നു.

Top