ഇന്ത്യയില്‍ ആദ്യമായി റിയല്‍മി 6 പ്രോയുടെ വില്‍പ്പന ആരംഭിച്ചു. ഈ സ്മാര്‍ട്ട്ഫോണ്‍ 90 ഹെര്‍ട്സ് ഡിസ്പ്ലേ, 30 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളോടെയാണ് എത്തിയത്. റിയല്‍മി 6 പ്രോയും റിയല്‍മീ 6 ഉം തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നും തന്നെ ഇല്ല. രണ്ട് സ്മാര്‍ട്ട്ഫോണുകളും 90 ഹെര്‍ട്സ് ഡിസ്പ്ലേ, 64 മെഗാപിക്സല്‍ ക്വാഡ് റിയര്‍ ക്യാമറകള്‍ പോലുള്ള സവിശേഷതകളുമായാണ് എത്തിയത്.
റിയല്‍മി 6 പ്രോയില്‍ ആദ്യത്തെ നാവിക് നാവിഗേഷന്‍ സിസ്റ്റം ഉല്‍പ്പെടുത്തയിരിക്കുന്നു. 20,000 രൂപയില്‍ താഴെയാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ വില. 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 16,999 രൂപയാണ് ഇന്ത്യയില്‍ വില നിശ്ചയിച്ചിരിക്കുന്നത്. 6 ജിബി / 128 ജിബി മോഡലിന് 17,999 രൂപയും 8 ജിബി / 128 ജിബി പതിപ്പിന് 18,999 രൂപയുമാണ് വില. മിന്നല്‍ ഓറഞ്ച്, മിന്നല്‍ നീല എന്നീ രണ്ട് നിറങ്ങളിലാണ് 6 പ്രോ വരുന്നത്. ഇന്ത്യയില്‍ 6 പ്രോ വില്‍പ്പന ഫ്ലിപ്പ്കാര്‍ട്ടിലും റിയല്‍മി.കോമിലും ആരംഭിച്ചു. വികസിതമായ നാവിക് നാവിഗേഷന്‍ സിസ്റ്റമാണ് 6 പ്രോ പ്രത്യേകത.
ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720 ജി പ്രോസസറും 8 ജിബി വരെ റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്ള റിയല്‍മി 6 പ്രോയ്ക്ക് മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വികസിപ്പിക്കാം. ക്യാമറയ്ക്കായി 6 പ്രോയ്ക്ക് പിന്നില്‍ 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 12 മെഗാപിക്സല്‍ ടെലിഫോട്ടോ സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ സെന്‍സര്‍ എന്നിവയുണ്ട്. 30വാട്സ് വരെ ചാര്‍ജ് ചെയ്യുന്ന 4300 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു.