ഒരു രൂപയ്ക്ക് ഒരു ജിബി ഇന്റര്‍നെറ്റ് ഡാറ്റ; വാഗ്ദാനവുമായി ‘വൈഫൈ ഡബ്ബ’ കമ്പനി

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘വൈഫൈ ഡബ്ബ’ എന്ന കമ്പനി പുതിയ വാഗ്ദാനവുമായി രംഗത്ത്. കുറഞ്ഞ വിലയില്‍ കൂടിയ ഡാറ്റ എന്ന വാഗ്ദാനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു രൂപയ്ക്ക് ഒരു ജിബി ഇന്റര്‍നെറ്റ് ഡാറ്റ സേവനം കേട്ട് ഉപയോക്താക്കളുടെ കണ്ണ് തള്ളിയിരിക്കുകയാണ്.

കാരണം ഇതിന് വേണ്ടി സബ്‌സ്‌ക്രിപ്ഷന്‍ ആവശ്യമില്ല, സൈന്‍-അപ് ചെയ്യേണ്ട, ഇന്‍സ്റ്റാലേഷന്‍ നിരക്കും ഇല്ല. ഗിഗാബൈറ്റ് വൈഫൈ എന്ന സംവിധാനത്തിലൂടെയാണ് ‘വൈഫൈ ഡബ്ബ’ ലഭ്യമാകുന്നത്.

കടകളില്‍ വൈഫൈ റൂട്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക വഴിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ വൈഫൈ കണക്ട് ചെയ്യുന്നവര്‍ക്ക് നെറ്റ് ലഭിക്കും എന്നാല്‍ തുടങ്ങാന്‍ ചെറിയ തുക മുടക്കണം. ഒരു ജിബി നെറ്റ് വേണമെങ്കില്‍ ഒരു രൂപ മുടക്കണം. അത് ഓണ്‍ലൈന്‍ റീചാര്‍ജ് ചെയ്യാം.

സൂപ്പര്‍നോഡുകളുടെ ഗ്രിഡുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ സേവനം നഗരത്തിലുള്ള ആര്‍ക്കും പ്രയോജനപ്പെടുത്താമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വൈഫൈ ഡബ്ബ തങ്ങളുടെ സേവനം മറ്റു പട്ടണങ്ങളിലേക്കും എത്തിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ നഗര കേന്ദ്രീകൃതമായി മാത്രമേ പ്രവര്‍ത്തിക്കൂ എന്ന പരിമിതി ഉണ്ട് ഈ സംവിധാനത്തിനുണ്ട്.

Top