സാംസങിന്റെ ഗാലക്‌സി എ സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി എ 51 ഇന്ത്യയില്‍ പുറത്തിറങ്ങി. ഇന്ത്യന്‍ വിപണിയില്‍ കമ്പനി നല്‍കുന്ന ഏറ്റവും പുതിയ മിഡ് സെഗ്‌മെന്റ് ഓഫറായാണ് ഈ സ്മാര്‍ട്ട്ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം വിയറ്റ്നാമില്‍ വച്ചാണ് ഗാലക്സി എ സീരിസ് പുറത്തിറക്കിയിരുന്നത്.
ഗാലക്‌സി എ 51 3,999 രൂപയിലാണ് വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. ആധുനിക സവിശേഷതകളും ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള രൂപകല്‍പ്പനയുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്.
സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ എക്സ്പാന്റ് ചെയ്യാന്‍ സാധിക്കും. പ്രിസം ക്രഷ് ബ്ലാക്ക്, വൈറ്റ്, ബ്ലൂ, പിങ്ക് എന്നീ മൂന്ന് നിറങ്ങളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉപയോഗിച്ചിട്ടുള്ളത്. സ്മാര്‍ട്ട്ഫോണിന് 2.3 ജിഗാഹെര്‍ട്സില്‍ പ്രവര്‍ത്തിക്കുന്ന ഒക്ടാ കോര്‍ എക്സിനോസ് 9611 പ്രോസസറുമുണ്ട്.
48 മെഗാപിക്സല്‍ പ്രൈമറി ലെന്‍സിനൊപ്പം 5 എംപി മാക്രോ ലെന്‍സ്, 12 എംപി വൈഡ് ആംഗിള്‍ ലെന്‍സ്, ഡെപ്ത് സെന്‍സിങിനുള്ള 5 എംപി ക്യാമറ എന്നിവ ക്യാമറ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 15W ഫാസ്റ്റ് ചാര്‍ജിംഗിങ് സപ്പോര്‍ട്ടുള്ള 4,000mAh ബാറ്ററി വാഗ്ദാനം ചെയ്യുന്നു.