സാംസങ്ങ് ഫ്‌ലിപ്പ് ഫോണ്‍; സാംസങ്ങ് Z ഫ്‌ലിപ്പ് പുറത്തിറങ്ങി, വില 98000 രൂപ

സാംസങ്ങിന്റെ ഫ്‌ലിപ്പ് ഫോണ്‍ ആയ സാംസങ്ങ് Z ഫ്‌ലിപ്പ് പുറത്തിറങ്ങി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന അണ്‍പാക്ക്ഡ് 2020 പുറത്തിറക്കല്‍ ചടങ്ങിലാണ് സാംസങ്ങ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്. ഇതിന്റെ കൂടെ സാംസങ്ങിന്റെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഗ്യാലക്‌സി എസ് 20 സീരിസും അവതരിപ്പിച്ചു.

സാംസങ്ങ് ദ ഫ്‌ലിപ്പ് മുകളില്‍ നിന്നും താഴേക്ക് മടക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ക്ലാംഷെല്‍ രൂപകല്‍പ്പനയിലാണുള്ളത്. 1380 ഡോളറാണ് (ഇന്ത്യന്‍ രൂപ 98000 രൂപ) ഈ ഫോണിന്റെ വില.

ഇന്ത്യന്‍ വിപണിയില്‍ എപ്പോള്‍ എത്തുമെന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കറുപ്പ്, പര്‍പ്പിള്‍, ഗോള്‍ഡ് വര്‍ണ്ണങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡൈനാമിക്ക് എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 2636*1080 പിക്‌സലാണ് ഈ ഫോണിന്റെ സ്‌ക്രീന്‍ റെസല്യൂഷന്‍.

എഎംഒഎല്‍ഇഡി ഡിസ്‌പ്ലേ ഫോണിന്റെ ഡ്യൂവല്‍ റിയര്‍ ക്യാമറയ്ക്ക് അടുത്ത് നല്‍കിയിട്ടുണ്ട്. സെല്‍ഫി എടുക്കാനും, ഫോണ്‍ മടക്കിവയ്ക്കുന്ന സമയത്തും നോട്ടിഫിക്കേഷന്‍ സെന്ററായും, കോളര്‍ ഐഡിയായും ഒക്കെ ഈ ഡിസ്‌പ്ലേ പ്രവര്‍ത്തിക്കും. 7 നാനോ മീറ്റര്‍ 64-ബിറ്റ് ഒക്ടാകോര്‍ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രോസസ്സറാണിത്. 3300 എംഎഎച്ചാണ് ബാറ്ററി വാഗ്ദാനം ചെയ്യുന്നു. 12 എംപി+12എംപി എന്ന നിലയിലാണ് പിന്നിലെ ക്യാമറ പ്രപ്പോഷന്‍. മുന്നില്‍ 10 എംപിയാണ് സെല്‍ഫി ക്യാമറ.

Top