നാസയുടെ മാര്‍സ് 2020 റോവര്‍ വിക്ഷേപണത്തിനായുള്ള അവസാനയൊരുക്കങ്ങളിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി റോവര്‍ കെന്നഡി സ്പേസ് സെന്ററിലേക്ക് മാറ്റി. ജൂലായിലാണ് റോവര്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്.
ജൂലായില്‍ വിക്ഷേപിക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ക്കായാണ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലേക്ക് റോവര്‍ മാറ്റിയിരിക്കുന്നത്. രണ്ട് എയര്‍ഫോഴ്സ് സി-17 ഗ്ലോബ്മാസ്റ്റര്‍ കാര്‍ഗോ പ്ലെയിനുകളിലാണ് റോവര്‍, ക്രൂയിസര്‍, ഡെസന്റ് സ്റ്റോജുകള്‍, മാര്‍സ് ഹെലികോപ്റ്റര്‍ എന്നിവ കെന്നഡി സ്പേസ് സെന്ററിലേക്ക് കൊണ്ടുപോയത്.
ചൊവ്വയിലെ ജെസെറോ ഗര്‍ത്തത്തിലെ പുരാതനകാല ജീവന്റെ തെളിവുകള്‍ കണ്ടെത്തുക എന്ന ലക്ഷ്യമാണ് മാര്‍സ് 2020 പദ്ധതിയ്ക്കുള്ളത്. ഇവിടെ നിന്നും പാറ, മണ്ണ് എന്നിവ ശേഖരിക്കും. ഫെബ്രുവരി 11 ന് നാല് ട്രക്കുകളിലാണ് റോവര്‍, ക്രൂയിസര്‍, ഡിസന്റ് സ്റ്റേജ് എന്നിവയും മിഷനുമായി ബന്ധപ്പെട്ട മറ്റ് ഉപകരണങ്ങളും യുഎസ് വ്യേമസേനയുടെ മാര്‍ച്ച് എയര്‍ റിസര്‍വ് ബേസില്‍ എത്തിച്ചത്. വിവിധ പരിശോധനകള്‍ക്ക് ശേഷം ജൂണില്‍ റോവറും അനുബന്ധഭാഗങ്ങളും വിക്ഷേപണത്തിനായി ഒരുക്കും.